ശ്രീകാര്യം: വാഹന പരിശോധനക്കിടയിൽ മൂവർ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് സി.ഐക്ക് പരിക്കേറ്റു. ബൈക്കു യാത്രികരായ 2 പേർ പോലീസ് പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു. ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകുന്നേേരം 6.30 മണിയോടെ പൗഡിക്കോണത്തിന് സമീപം മുക്കിക്കടയിൽ വച്ചായിരുന്നു സംഭവം. സി.ഐയെ ഇടിച്ചിട്ട ബൈക്കിലുണ്ടായിരുന്ന ചന്തവിള പണയിൽ വീട്ടിൽ അരവിന്ദ് (25), ചന്തവിള സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. അപകടസമയത്ത് അരവിന്ദ് പിടിയിലായെങ്കിലും ചന്തവിള സ്വദേശികളായ വിഷ്ണു, ശ്രീജിത്ത് എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടു കൂടി ശ്രീജിത്തിനെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. കാലിന് പരിക്കേറ്റ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് ചികിത്സയിലാണ്.
വാഹന പരിശോധനക്കിടയിൽ ബൈക്കിടിച്ച് സി.ഐക്ക് പരിക്ക്. 2 പേർ പിടിയിൽ





0 Comments